യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റാകാൻ രാഹുൽ മാങ്കൂട്ടത്തിലും സംഘവും വ്യാജ ഐഡി കാർഡുകളുണ്ടാക്കി സംഘടനാ തെരഞ്ഞെടുപ്പ് അട്ടിമറിച്ച കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ശനിയാഴ്ച ഹാജരാകാൻ നോട്ടീസ് നൽകി. പ്രതികളുടെ ശബ്ദരേഖയിൽ രാഹുലിൻ്റെ പേരും ഉണ്ട്. ഇതോടെയാണ് വീണ്ടും വിളിപ്പിച്ചത്.
വ്യാജരേഖ ചമയ്‌ക്കലും വഞ്ചനാക്കുറ്റവും ക്രിമിനൽ ഗൂഢാലോചനയും വ്യാജ ഇലക്‌ട്രോണിക് രേഖയുണ്ടാക്കലുമടക്കം ഗുരുതര കുറ്റകൃത്യങ്ങളാണ് പ്രതികൾ ചെയ്തതെന്നാണ് അന്വേഷക സംഘത്തിന്റെ വിലയിരുത്തൽ. യൂത്ത് കോൺഗ്രസ് നേതാക്കളും രാഹുലിന്റെ അടുത്ത സുഹൃത്തുക്കളുമായ അഭിനന്ദ് വിക്രമൻ, രഞ്ജു, ഫെനി നൈനാന്‍, ബിനില്‍ ബിനു, വികാസ് കൃഷ്ണ,ജെയ്സൺ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. ഫെനി നൈനാനും, ബിനില്‍ ബിനുവും പിടിയിലാകുമ്പോൾ സഞ്ചരിച്ചിരുന്നത് രാഹുൽ മാങ്കൂട്ടത്തിന്റെ കാറിലായിരുന്നു. ഇതോടെയാണ് രാഹുലിലേക്കും അന്വേഷണം തിരിഞ്ഞത്.
മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് സംഘം കാർഡുകൾ നിർമിച്ചത്. തെരഞ്ഞെടുപ്പ് കമീഷന്റെ വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത തിരിച്ചറിയൽ കാർഡുകളിലെ ഫോട്ടോയും പേരും മാറ്റി സംഘടനാ തെരഞ്ഞെടുപ്പിന് ഉപയോഗിച്ചതെന്ന് തിരുവനന്തപുരം ഫോറൻസിക് ലാബിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തി. ഇത് രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണിയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
അഭിനന്ദ് വിക്രമന്റെ ലാപ്‌ടോപിൽ ഫോട്ടോഷോപ് ഉപയോഗിച്ചാണ് കാർഡുകൾ നിർമിച്ചതെന്ന് പരിശോധനയിൽ വ്യക്തമായി. ദിവസവും 50 മുതൽ 60 വരെ കാർഡുകൾ എന്ന നിലയിൽ രണ്ടായിരത്തോളം വ്യാജ കാർഡുകളാണ് നിർമിച്ചത്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 465, 468, 471, 419, 120 (ബി), ഐടി നിയമത്തിലെ 66(സി) വകുപ്പുകൾ പ്രകാരമാണ് കേസ്. വ്യാജരേഖ ചമയ്‌ക്കുന്നവർക്ക് ഐപിസി 465 പ്രകാരം രണ്ടുവർഷംവരെ തടവും പിഴയും ഇലക്ട്രോണിക് രേഖ ചമയ്‌ക്കുന്നത് 468 പ്രകാരം ഏഴ് വർഷം വരെ തടവും ലഭിക്കാം. 419 അനുസരിച്ച് വഞ്ചനാക്കുറ്റത്തിന് മൂന്ന് വർഷം വരെ തടവും പിഴയുമുണ്ടാകാം. 120(ബി) പ്രകാരം ക്രിമിനൽ ഗൂഢാലോചനയ്‌ക്ക് ആറ് മാസം വരെ തടവും പിഴയും നൽകാം. ഡിജിറ്റൽ ഒപ്പ്, പാസ്‌വേർഡ്, മറ്റ് വ്യക്തിഗത വിവരങ്ങൾ എന്നിവ വ്യാജമായി നിർമിച്ചതിന് മൂന്ന് വർഷംവരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ.
വ്യാജ തിരിച്ചറിയൽ കാർഡിൽ കുരുങ്ങി രാഹുൽ: കേസിൽ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും #fake_identity
രാഹുൽ മാങ്കൂട്ടത്തിന് കോൺഗ്രസിൽനിന്ന് സസ്‌പെൻഷൻ: എംഎൽഎ ആയി തുടരും #Rahul_mamkootathil
തിരുവനന്തപുരം: ആരോപണങ്ങൾക്ക് പിന്നാലെ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പ്രാഥമികാംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്തു. എംഎൽഎ സ്ഥാനത്ത് നിന്ന് രാജിവെക്കേണ്ടതില്ല എന്ന നിലപാടിലാണ് പാർട്ടി. ആറ് മാസത്തേക്കാണ് സസ്പെൻഷൻ. രാഹുലിനെതിരേ ഉയർന്ന ആരോപണങ്ങളിൽ പാർട്ടി അന്വേഷണം ഉണ്ടായേക്കില്ല. നടപടി സസ്പെഷനിൽ മാത്രമായി ഒതുങ്ങും.
ഇനിമുതൽ പാർട്ടിയുടേയോ മുന്നണിയുടേയോ പാർലമെന്ററി പാർട്ടി യോഗത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ അംഗമായിരിക്കില്ല. എം.എൽ.എ സ്ഥാനം പെട്ടെന്ന് രാജിവെപ്പിച്ചാൽ വീണ്ടുമൊരു ഉപതിരഞ്ഞെടുപ്പ് സാധ്യത മുമ്പിൽ കണ്ടാണ് പാർട്ടി നിലപാട് എന്നാണ് സൂചന. നിയമസഭാ സമ്മേളനങ്ങളിൽ രാഹുൽ പാർലമെന്ററി പാർട്ടിയുടെ ഭാഗമായി ഉണ്ടാകില്ല.
ലൈംഗികാരോപണത്തിൽ കുരുങ്ങിയതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിലെ മുതിർന്നനേതാക്കളെല്ലാം കൈവിട്ടിരുന്നു. ഞായറാഴ്ച വനിതാനേതാക്കളും പരസ്യമായി രംഗത്തെത്തിയതോടെ എംഎൽഎസ്ഥാനം രാജിവെക്കാൻ രാഹുലിനുമേൽ സമ്മർദമേറുകയായിരുന്നു.
രാഹുൽ ഒരുനിമിഷംമുൻപ് രാജിവെച്ചാൽ അത്രയുംനല്ലതെന്ന് ഉമാ തോമസ് എംഎൽഎയും മുഖ്യധാരാരാഷ്ട്രീയത്തിൽനിന്ന് മാറിനിൽക്കണമെന്ന് ഷാനിമോൾ ഉസ്മാനും പറഞ്ഞു. പരാതികൾ പാർട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്ന് പ്രവർത്തകസമിതിയംഗം രമേശ് ചെന്നിത്തല വ്യക്തമാക്കിയപ്പോൾ അടിയന്തരമായി രാജിവെക്കണമെന്നായിരുന്നു വി.എം. സുധീരന്റെ ആവശ്യം. വി.ഡി. സതീശനും കടുത്ത എതിർപ്പിലാണ്. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമുണ്ടാകുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും വ്യക്തമാക്കി.
ലീഗുകാർ വെട്ടിനുറുക്കി കാട്ടിലുപേക്ഷിച്ച സിപിഐ എം പ്രവർത്തകൻ മരിച്ചു #CPIM_WORKER
തളിപ്പറമ്പ്: ശരീരമാകെ വെട്ടിനുറുക്കി മരിച്ചെന്ന് കരുതി കാട്ടിലുപേക്ഷിച്ച അരിയിലിലെ ആശാരിപ്പണിക്കാരനായിരുന്ന വള്ളേരി മോഹനൻ മരിച്ചു. കണ്ണൂർ എ കെ ജി ആശുപത്രിയിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു മരണം.2012 ഫെബ്രുവരി 21ന് രാവിലെ 8.30 നാണ് ലീഗ് അക്രമികൾ വീട്ടിലെത്തി മോഹനനെ എടുത്തു കൊണ്ടു പോയി വെട്ടിനുറുക്കി മരിച്ചെന്ന് കരുതി കാട്ടിലുപേക്ഷിച്ചത്. തലയിലുൾപ്പടെ ശരീരമാസകലം വെട്ടേറ്റ് ഗുരുതരാവസ്ഥയിൽ 13 വർഷത്തിലേറെയായി കിടപ്പിലായിരുന്നു.
മോഹനനെ അക്രമികൾ എടുത്തു കൊണ്ടുപോകുന്നത് തടയാൻ ശ്രമിച്ച സ്കൂൾ വിദ്യാർഥിയായ മകൻ മിഥുനെയും ഇരുമ്പു വടി കൊണ്ടടിച്ചും വെട്ടിയും പരിക്കേൽപ്പിച്ചു. ലീഗ് അക്രമികൾ കാട്ടിലുപേക്ഷിച്ച മോഹനനെ ഒരു മണിക്കൂറിലേറെ തെരഞ്ഞാണ് ഭാര്യയും അയൽക്കാരുമുൾപ്പടെ കണ്ടെത്തിയത് തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചതും അക്രമികൾ തടഞ്ഞു. തുടർന്ന് ആംബുലൻസ് വിളിച്ചുവരുത്തി മറ്റൊരു വഴിയിലൂടെ ചുമന്നെടുത്താണ് ആശുപത്രിയിലെത്തിക്കാനായത്.
ഇനി ഈ പാര്‍ട്ടികള്‍ ഇല്ല, മൂന്നൂറില്‍ അധികം പാര്‍ട്ടികളെ റദ്ദാക്കി ഇലക്ഷന്‍ കമ്മീഷന്‍, കേരളത്തില്‍ നിന്നും ഏഴ് പാര്‍ട്ടികളും.. #ElectionCommission
കേരളത്തിൽ നിന്ന് 7 പാർട്ടികളെ ഒഴിവാക്കി. ഒഴിവാക്കിയവയിൽ ആർഎസ്പി (ബി) ഉൾപ്പെടുന്നു. കേരളത്തിൽ നിന്നുള്ള ആർഎസ്പി (ബി), ആർഎസ്പിഐ (എം), സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ പാർട്ടി, സെക്കുലർ റിപ്പബ്ലിക്കൻ ഡെമോക്രാറ്റിക് പാർട്ടി, നാഷണൽ പ്രജാ സോഷ്യലിസ്റ്റ് പാർട്ടി, നാഷണൽ ഡെമോക്രാറ്റിക് പാർട്ടി സെക്കുലർ, നേതാജി ആദർശ് പാർട്ടി എന്നിവയുടെ അംഗീകാരം റദ്ദാക്കി.
2019 മുതൽ ആറ് വർഷമായി ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കാത്ത പാർട്ടികൾക്കെതിരെ പാർട്ടികൾക്ക് എവിടെയും ഓഫീസുകൾ സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
രജിസ്റ്റർ ചെയ്ത 2854 പാർട്ടികളിൽ 334 പാർട്ടികൾ റദ്ദാക്കി. ഇതോടെ, ആറ് ദേശീയ പാർട്ടികളും 67 സംസ്ഥാന പാർട്ടികളും ഉൾപ്പെടെ രജിസ്റ്റർ ചെയ്ത പാർട്ടികളുടെ എണ്ണം 2520 ആയി.
"നീതൂസ് അക്കാദമിയുടെ വീടിന് വെറും 15 ലക്ഷം, സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന വീടിന് 30 ലക്ഷം" വാര്‍ത്ത വ്യാജമോ സത്യമോ ? വൈറല്‍ പോസ്റ്റിന്റെ യാഥാര്‍ത്ഥ്യം ഇവിടെ വായിക്കുക : #Neethus_Academy_Wayanad_Home
കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വളരെയധികം പ്രചരിച്ച ഒരു പോസ്റ്റ് ആണ് നീതുസ് അക്കാദമി വയനാട് ദുരന്തത്തിൽ നൂറു കണക്കിന് പേരുടെ ജീവൻ രക്ഷിച്ച് മരണത്തിന് കീഴടങ്ങിയ മുണ്ടക്കൈയിലെ സൂപ്പർ ഹീറോ പ്രജീഷിൻ്റെ കുടുംബത്തിന് നിര്‍മ്മിച്ചു നല്‍കിയ വീടുമായി ബന്ധപ്പെട്ട വാര്‍ത്ത. ചൂരല്‍മല ദുരന്തത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ പ്രചരിച്ച വാര്‍ത്ത നൂറു കണക്കിന് പേരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. ആലുവ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന, വിദേശ ഭാഷകളും പ്രഫഷണല്‍ കോഴ്സുകളും പഠിപ്പിക്കുന്ന പ്രശസ്ത സ്ഥാപനമായ നീതുസ് അക്കാദമി നിര്‍മ്മിച്ച 15 ലക്ഷം രൂപ ചിലവ് വരുന്ന വീടും സര്‍ക്കാര്‍ നിര്‍മ്മിച്ചു നല്‍കുന്ന 30 ലക്ഷം ചിലവ് വരുന്ന വീടും തമ്മിലുള്ള അന്തരം കാണിക്കുന്ന പോസ്റ്റ് ആദ്യം ഷെയര്‍ ചെയ്തത് നീതുസ് അക്കാദമി നല്‍കിയ വീടിന്റെ കോണ്ട്രാക്റ്റ് ഏറ്റെടുത്ത വ്യക്തി ആയതിനാലും പലരും പോസ്റ്റ് ഷെയര്‍ ചെയ്യുകയുണ്ടായി. സര്‍ക്കാര്‍ വിമര്‍ശനം എന്ന നിലയില്‍ കൂടുതല്‍ വൈറല്‍ ആയി. അതിനാല്‍ തന്നെ യാഥാര്‍ത്ഥ്യം എന്താണെന്നു അറിയുന്നവരും അറിയാത്തവരും പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മത്സരിക്കുന്ന കാഴ്ചയാണ് കണ്ടത്. ഇതിനിടയില്‍ ആണ് നീതൂസ് അക്കാദമി തന്നെ പോസ്റ്റിന്റെ നിജസ്ഥിതിയുമായി മുന്നോട്ട് വന്നത്. അതോടൊപ്പം സര്‍ക്കാര്‍ ഓരോ വീടിനു വേണ്ടി ചിലവാക്കുന്ന കണക്കും വീടിന്റെ ചിലവും പുറത്ത് വന്നിട്ടും വ്യാജ പോസ്റ്റ് പറന്നു നടക്കുകയാണ്. വീട് പണിയാൻ ഉപയോഗിക്കുന്ന സാധനങ്ങളും അതിന്റെ ബ്രാൻഡും മറ്റു സ്പെസിഫിക്കേഷനുകൾ എല്ലാം അടക്കം സർക്കാർ കണ്ട എസ്റ്റിമേറ്റ് തുകയായിരുന്നു 30 ലക്ഷം എന്നത്. എന്നാൽ പിന്നീട് 2025 മാർച്ച് 3 ന് നടന്ന നിയമസഭാ യോഗത്തിൽ മന്ത്രി കെ രാജനും മുഖ്യമന്ത്രി വിളിച്ച യോഗത്തിലും വീട് പണിയുന്നതിനുള്ള പണം സംബന്ധിച്ച ചർച്ചയിൽ ചില തീരുമാനങ്ങളിൽ ഉണ്ടായ മാറ്റങ്ങൾ അറിയിച്ചിട്ടുണ്ട്. സ്പോൺസർ ചെയ്യുന്നവരിൽ നിന്നും ഒരു വീടിന് 20 ലക്ഷം എന്ന രീതിയിൽ കണക്കാക്കാം എന്നും അതിൽ അധികം വരുന്ന തുകയുണ്ടെങ്കിൽ അത് സർക്കാർ വഹിക്കാം എന്നും കൃത്യമായി യോഗത്തിൽ പറഞ്ഞിട്ടുണ്ട്. വീട് ഉണ്ടാക്കുന്നതിനുള്ള തുക 20 ലക്ഷമായി കുറയ്ക്കുമ്പോൾ മേൽപ്പറഞ്ഞ സ്പെസിഫിക്കേഷൻ കളിൽ മാറ്റമൊന്നും വരുത്തിയിട്ടല്ല, ഗുണമേന്മയിൽ വിട്ടുവീഴ്ച വരുത്തിയിട്ടല്ല അത് ചെയ്യുന്നത് എന്നും വ്യക്തമാക്കിയിട്ടുണ്ട്.
അതോടൊപ്പം നീതൂസ് അക്കാദമിയുടെ പേരില്‍ വന്ന വ്യാജ വാര്‍ത്തയെ കുറിച്ച് അവര്‍ക്ക് തന്നെ പോസ്റ്റ് ഇടേണ്ടണ്ടാതായി വന്നു ആ പോസ്റ്റ് ഇങ്ങനെയാണ് :
പ്രിയപ്പെട്ടവരെ,
കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കുള്ളിൽ തന്നെ സൗത്ത് ഇന്ത്യയിലെ മുൻനിര വിദ്യാഭ്യാസ സ്ഥാപനമായി വളർന്ന സ്ഥാപനമാണ് നീതൂസ് അക്കാദമി.
അക്കാദമിക് മികവിനൊപ്പം തന്നെ, സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളിലും പങ്കാളിയാകാൻ നീതൂസ് അക്കാദമി എപ്പോഴും ശ്രമിച്ചിട്ടുണ്ട്.
അതിന്റെ ഭാഗമായി, മുണ്ടക്കൈയിലെ നമ്മുടെ സ്വന്തം സൂപ്പർഹീറോ പ്രജീഷിന്റെ അമ്മയ്ക്ക് സ്ഥലം വാങ്ങി വീട് പണിത് കൊടുത്തത് ഞങ്ങളുടെ ഒരു സേവനമനുബന്ധമായ സത്പ്രവർത്തിയായിരുന്നു. അതിനെ വിവാദങ്ങളിൽ ഉപയോഗിക്കപ്പെടുന്നത് ദുഃഖകരമാണ്.
ഞങ്ങൾ വീട് പണിയുവാൻ ഏൽപ്പിച്ച കോൺട്രാക്റ്റർ വയനാട്കാരനാണ്. എറണാകുളത്തുള്ള ഞങ്ങൾക്ക് ഇവിടെയുള്ള ഒരു കോൺട്രാക്റ്ററെ കൊണ്ട് പോയി ജോലി ചെയ്യിപ്പിക്കാൻ സാങ്കേതിക ബുദ്ധിമുട്ടുണ്ട്. അത് കൊണ്ട് തന്നെ മരണപ്പെട്ട പ്രജീഷിൻ്റെ ചേട്ടൻ പ്രവീൺ കണക്റ്റ് ചെയ്ത അഞ്ച് കോൺട്രാക്റ്റർമാറിൽ നിന്നും ഇദ്ദേഹത്തിൻ്റെ കൊട്ടേഷൻ കണ്ടിട്ട് വർക്ക് അദ്ദേഹത്തെ ഏൽപ്പിക്കുകയായിരുന്നു. അദ്ദേഹത്തിൻ്റെ രാഷ്ട്രീയമോ മറ്റ് പശ്ചാത്തലമോ ഞങ്ങൾക്ക് അറിയില്ല.
കോൺട്രാക്റ്ററുടെ പ്രാഥമിക ഫേസ്ബുക്ക് പോസ്റ്റ് വലിയ വിവാദത്തിന് വഴിവെച്ചെങ്കിലും, ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ട ഉടനെ ഞങ്ങളുടെ ടീം അദ്ദേഹത്തോട് ഇതിൻ്റെ യഥാർഥ ചിലവുകൾ സംസാരിച്ചു. അതിന് ശേഷം കാര്യങ്ങൾ വ്യക്തമാക്കി വിശദീകരണ പോസ്റ്റ് അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
കോൺട്രാക്റ്റർക്ക് കൊടുത്തതിന് പുറമെ വീടിനുള്ള സ്ഥലം വാങ്ങാനും ഇൻ്റീരിയറിനും വേറെ പൈസ ചെലവായിട്ടുണ്ട്.ജീവകാരുണ്യ പ്രവർത്തനരംഗത്ത് സജീവമായി നിലനിൽക്കുന്ന ഒരു സ്ഥാപനം എന്ന നിലയിൽ എത്ര രൂപ കൃത്യമായ ചെലവായി എന്ന് പറയുവാൻ ഞങ്ങളുടെ കമ്പനി പോളിസി അനുവദിക്കുന്നില്ല എന്ന കാര്യം കൂടെ വളരെ വിനീതമായി ഓർമ്മപ്പെടുത്തുകയാണ്. എന്തായാലും 15 ലക്ഷം രൂപക്ക് സ്ഥലം വാങ്ങി വീടും ഇൻ്റീയർ ഉൾപ്പെടെ പണിത് തീർക്കാൻ കഴിയില്ല എന്നത് യാഥാർഥ്യവുമാണ്.
സമൂഹത്തോടുള്ള ഉത്തരവാദിത്തത്തിന്റെ ഭാഗമായും, പ്രജീഷിനോടുള്ള ആദരസൂചകമായും നടത്തിയ ഈ സത്കാര്യത്തെ ദയവായി വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്ന് ഞങ്ങൾ ഹൃദയപൂർവം അഭ്യർത്ഥിക്കുന്നു.
വയനാട് ദുരന്തം ഉണ്ടായപ്പോൾ തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വലിയ ഒരു തുക ഞങ്ങൾ സംഭാവന ചെയ്തിരുന്നു. ഇനിയും സർക്കാർ ചെയ്യുന്ന എല്ലാ നല്ല പ്രവർത്തനങ്ങൾക്കും ഞങ്ങൾ കൂടെയുണ്ടാകും.
പോസ്റ്റ് ലിങ്ക് : https://www.facebook.com/100071813790359/posts/769782602092193/?mibextid=rS40aB7S9Ucbxw6v
ഇലക്ഷന്‍ ഉള്‍പ്പടെ അടുത്ത് വരുന്ന സാഹചര്യത്തില്‍ ഇത്തരം വ്യാജ വാര്‍ത്തകള്‍ അനിയന്ത്രിതമായി പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. അതോടൊപ്പം വാര്‍ത്തകളുടെ നിജസ്ഥിതി അറിയാതെ പല രാഷ്ട്രീയ പാര്‍ടികളുടെയും സംസ്ഥാന നേതാക്കള്‍ വരെ ഇത്തരം പോസ്റ്റുകള്‍ ഷെയര്‍ ചെയ്യപ്പെടുന്നു എന്ന് അറിയുമ്പോഴാണ് വ്യാജ വാര്‍ത്തകള്‍ക്ക് സമൂഹത്തെ എത്ര മനോഹരമായി കബളിപ്പിക്കാന്‍ കഴിയും എന്ന് മനസ്സിലാകുന്നത്. ആയതിനാല്‍ പ്രിയ വായനക്കാര്‍ വാര്‍ത്തകളുടെ യാഥാര്‍ത്ഥ്യം മനസ്സിലാക്കുവാന്‍ കൂടി ശ്രമിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.
ചൈനയിൽ ചുവപ്പ് പരക്കുന്നു: 10 കോടി കവിഞ്ഞ് അംഗത്വം #china_communist
ബീജിങ്: ചൈനയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് മുന്നേറ്റം. ചൈനീസ് കമ്യൂണിസ്റ്റ് പാർടിയിൽ അംഗത്വമെടുത്തവരുടെ എണ്ണം 10 കോടി കവിഞ്ഞു. 1921ൽ ആണ് പാർടി നിലവില്‍ വന്നത്. 2024 അവസാനത്തോടെ 10.027 കോടി അംഗങ്ങളുണ്ടെന്നാണ് സിപിസിയുടെ സെൻട്രൽ ഓർഗനൈസേഷൻ ഡിപ്പാർട്ട്‌മെന്റ് പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നത്. 2023നെ അപേക്ഷിച്ച് അംഗത്വത്തിൽ ഏകദേശം 10.90 ലക്ഷത്തിന്റെ വർധനവ് ഉണ്ട്. ജൂലൈ ഒന്നിന് പാർടി സ്ഥാപക ദിനാഘോഷങ്ങൾക്കു മുന്നോടിയായാണ് അംഗത്വവിവരം പുറത്തിറക്കിയത്.
പാർടി അംഗങ്ങളിൽ 30.9 ശതമാനം (3.10 കോടി) വനിതകളാണ്. 33 ശതമാനവും തൊഴിലാളികളും കർഷകരുമാണ്. 2.14 കോടി പേർ അംഗത്വത്തിനായി അപേക്ഷിച്ചിരിക്കുകയാണ്. കർശന മാനദണ്ഡങ്ങൾ പാലിച്ചും പരിശോധന നടത്തിയുമാണ് അംഗത്വം നൽകുന്നത്. അംഗങ്ങൾ ശമ്പളത്തിന്റെ രണ്ടു ശതമാനം അംഗത്വ ഫീസായി പാർടിഫണ്ടിലേക്ക് നൽകുകയും വേണം.
നിലമ്പൂരിൽ 'സ്വരാജ്' ; നിലമ്പൂർ നിയമസഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിൽ എം സ്വരാജ് എൽഡിഎഫ് സ്ഥാനാർഥി. #MSwaraj
കെപിസിസിക്ക് പുതിയ അമരക്കാരൻ, കെ സുധാകരനെ മാറ്റി സണ്ണി ജോസഫിനെ പ്രസിഡന്റായി തിരഞ്ഞെടുത്തു. #SunnyJosephKPCC
വീടിന് പുറത്തുണ്ടായ സ്ഫോടനം ആസൂത്രിതം; ശോഭാ സുരേന്ദ്രൻ. #politics
വീടിന് എതിർവശത്തുള്ള സ്ഫോടനം ആസൂത്രിതമാണെന്ന് ശോഭ സുരേന്ദ്രൻ ആവർത്തിച്ചു. സ്ഫോടനത്തെ പടക്കമാക്കി മാറ്റാൻ പോലീസ് അധികാരികൾ ഗൂഢാലോചന നടത്തിയതായും ശോഭ സുരേന്ദ്രൻ പറഞ്ഞു. ഫോറൻസിക് സംഘം നടത്തിയ പരിശോധനയിൽ സ്ഫോടനത്തിന് പിന്നിൽ ഒരു ഗുണ്ടയാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഈ അവകാശവാദം നിരാകരിച്ചുകൊണ്ട് ശോഭ സുരേന്ദ്രൻ വീണ്ടും രംഗത്തെത്തി. ബൈക്കിൽ സഞ്ചരിക്കുന്ന രണ്ട് പേരുടെ സിസിടിവി ദൃശ്യങ്ങൾ ശോഭ സുരേന്ദ്രൻ പുറത്തുവിട്ടു.
ശോഭ സുരേന്ദ്രന്റെ വീടിന് എതിർവശത്തുള്ള വീടിന് മുന്നിലാണ് സ്ഫോടനം നടന്നത്. ഗുണ്ടയുടെ അവശിഷ്ടങ്ങൾ ഇവിടെ നിന്ന് കണ്ടെടുത്തു, സ്ഫോടനത്തിന് പിന്നിൽ ഒരു ഗുണ്ടയാണെന്ന് പോലീസ് കണ്ടെത്തി. എതിർവശത്തുള്ള വീട്ടിൽ താമസിക്കുന്ന വിദ്യാർത്ഥിയുടെ അറിവോടെയാണ് സുഹൃത്തുക്കൾ പടക്കം പൊട്ടിച്ചതെന്ന് പോലീസ് കണ്ടെത്തി. എന്നിരുന്നാലും, ശോഭ സുരേന്ദ്രൻ ഈ അവകാശവാദം നിരസിക്കുന്നു.
വഖഫ് ബില്ലിനെതിരെ വിജയ് ; എന്നും ന്യൂനപക്ഷങ്ങളോടൊപ്പം എന്ന് താരം. #ActorVijay
വഖഫ് ഭേദഗതി നിയമത്തിലെ സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവിനെ ടിവികെ പ്രസിഡന്റ് വിജയ് സ്വാഗതം ചെയ്യുന്നു. പുതിയ നിയമം മുസ്ലീങ്ങൾക്ക് എതിരാണ്. മുസ്ലീങ്ങൾക്കും അടിച്ചമർത്തപ്പെട്ടവർക്കും ഒപ്പം താൻ എപ്പോഴും ഉണ്ടാകുമെന്ന് വിജയ് പറഞ്ഞു. എക്‌സിൽ തന്റെ പ്രതികരണം വിജയ് പങ്കുവെച്ചു.
അതേസമയം, വഖഫ് ഹർജികളിൽ സുപ്രീം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. വഖഫ് സ്വത്തുക്കളിൽ നിലവിൽ തൽസ്ഥിതി തുടരണമെന്നും ഡിനോട്ടിഫിക്കേഷൻ പാടില്ലെന്ന് കോടതി നിർദ്ദേശിച്ചു. ഈ സമയത്ത് പുതിയ നിയമനങ്ങൾ നടത്തരുതെന്ന് കോടതി കേന്ദ്രത്തോട് നിർദ്ദേശിച്ചു.
കേന്ദ്രത്തിന് മറുപടി നൽകാൻ കോടതി 7 ദിവസത്തെ സമയം നൽകി. അതുവരെ വഖഫ് സ്വത്തുക്കൾ ഡിനോട്ടിഫൈ ചെയ്യരുതെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
അതേസമയം, നടനും ടിവികെ പാർട്ടി പ്രസിഡന്റുമായ വിജയ്‌ക്കെതിരെ ഫത്‌വ പുറപ്പെടുവിച്ചു. ഓൾ ഇന്ത്യ മുസ്ലീം ജമാഅത്തിന്റെ പ്രസിഡന്റ് മൗലാന ഷഹാബുദ്ദീൻ റസ്വിയാണ് ഫത്‌വ പുറപ്പെടുവിച്ചത്. വിജയ്‌ക്കെതിരായ നടപടി പ്രധാനമായും രണ്ട് കാരണങ്ങളാൽ സ്വീകരിച്ചു. ഒരു കാരണം, നടന്റെ സിനിമകളിൽ മുസ്ലീങ്ങളെ മോശമായി ചിത്രീകരിക്കുന്നു എന്നതാണ്. മറ്റൊന്ന്, വിജയ് ആതിഥേയത്വം വഹിച്ച ഇഫ്താർ പാർട്ടിയിൽ 'മദ്യപന്മാർ' ഉണ്ടായിരുന്നു എന്നതാണ്. ഈ രണ്ട് കാരണങ്ങളാലാണ് സംഘടന നടപടിയെടുത്തത്.
ഡൽഹിയിൽ ബിജെപി; ഒടിഞ്ഞു നുറുങ്ങി ആം ആദ്മി പാർട്ടി, ചിത്രത്തിൽ ഇല്ലാതെ കോൺഗ്രസ്.. #DelhiElectionResultsLive
ലഭിച്ചത് മികച്ച ചികിത്സ ; നന്ദി പറഞ്ഞു ഉമ തോമസ്, കടമയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. #UmaThomas
എറണാകുളം : കലൂർ സ്റ്റേഡിയത്തിലെ വിഐപി ഗ്യാലറിയിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഉമാ തോമസ് എംഎൽഎയെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. മുഖ്യമന്ത്രി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തി ഉമാ തോമസിൻ്റെ ആരോഗ്യവിവരങ്ങൾ ചോദിച്ചറിഞ്ഞു. തനിക്ക് മികച്ച ചികിത്സ നൽകിയതിന് മുഖ്യമന്ത്രിക്ക് ഉമാ തോമസ് നന്ദി പറഞ്ഞു. എന്നാൽ, ഇത് തൻ്റെ കടമയാണെന്ന് മുഖ്യമന്ത്രി മറുപടി നൽകി. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മുഖ്യമന്ത്രി ആശുപത്രിയിലെത്തിയത്.
എല്ലാവരും കൂടെയുണ്ടെന്ന് ഉമ തോമസ് പറഞ്ഞു. രാജ്യം മുഴുവൻ അവിടെയുണ്ടെന്നായിരുന്നു ഇതിന് മുഖ്യമന്ത്രിയുടെ പ്രതികരണം. അതേസമയം ചികിത്സയിൽ കഴിയുന്ന ഉമാ തോമസിൻ്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. അടുത്തയാഴ്ച ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം ഉമാ തോമസിൻ്റെ ആശുപത്രിയിൽ നിന്നുള്ള പുതിയ വീഡിയോ എംഎൽഎയുടെ ഫെയ്‌സ്ബുക്ക് സംഘം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു, തൃക്കാക്കര മുനിസിപ്പാലിറ്റി ചെയർപേഴ്‌സൺ രാധാമണി പിള്ള, മറ്റ് സഹപ്രവർത്തകർ എന്നിവരുമായി ഉമാ തോമസ് നടത്തിയ വീഡിയോ കോളിൻ്റെ ദൃശ്യങ്ങളും ഫെയ്‌സ്ബുക്ക് പോസ്റ്റിലുണ്ട്. തനിക്ക് ഇപ്പോൾ അൽപ്പം ആശ്വാസമുണ്ടെന്നും വരുന്ന നിയമസഭയിൽ താൻ ഉണ്ടാകാനിടയില്ലെന്നും മന്ത്രി വന്നതിൽ സന്തോഷമുണ്ടെന്നും വീഡിയോ കോളിൽ ഉമാ തോമസ് പറയുന്നു. അതിനിടെ, കഴിഞ്ഞ ദിവസം എംഎൽഎ ഉമാ തോമസിനെ ഐസിയുവിൽ നിന്ന് മുറിയിലേക്ക് മാറ്റി. അപകടം നടന്ന് പതിനൊന്നാം ദിവസമാണ് എംഎൽഎയെ തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് മാറ്റിയത്.
കലൂര്‍ അപകടം : ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു, പ്രാർത്ഥിച്ച എല്ലാവരോടും നന്ദി പറഞ്ഞ് മകന്‍.. #UmaThomas
ഏറണാകുളം : കലൂർ സ്റ്റേഡിയത്തിലെ അപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിയുന്ന ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. വെൻ്റിലേറ്റർ സപ്പോർട്ട് രണ്ട് ദിവസം കൂടി തുടരാനാണ് ഡോക്ടർമാരുടെ തീരുമാനം.
അറസ്റ്റിലായ മൃദംഗ വിഷൻ എംഡി എം നിഗോഷ് കുമാറിനെ പാലാരിവട്ടം പൊലീസ് ഇന്ന് കോടതിയിൽ ഹാജരാക്കും. അപകടത്തെ തുടർന്ന് രജിസ്റ്റർ ചെയ്ത സാമ്പത്തിക തട്ടിപ്പ് കേസിൽ മൂന്ന് പ്രതികൾ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചു.
മൃദംഗ വിഷൻ്റെ സംഘാടകരായ എംഡി എം നിഘോഷ് കുമാർ, സിഇഒ ഷമീർ അബ്ദുൾ റഹീം, സി മിനി എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. മൂവരുടെയും മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ അവധിക്കാല സിംഗിൾ ബെഞ്ചിൻ്റെ പരിഗണനയിലാണ്.
അതേസമയം അമ്മയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് മകൻ വിഷ്ണു പറഞ്ഞു. പ്രാർത്ഥിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും വിഷ്ണു കൂട്ടിച്ചേർത്തു. അതിനിടെ, കൊച്ചി കലൂരിൽ നടന്ന നൃത്ത പരിപാടിയിലെ പണമിടപാട് സംബന്ധിച്ച് പോലീസ് കേസെടുത്തു. പാലാരിവട്ടം പോലീസാണ് കേസെടുത്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 316 (2), 318 (4), 3 (5) വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മൃദംഗ വിഷൻ എംഡി നിക്കോഷ് കുമാർ, സിഇഒ ഷെമീർ അബ്ദുൾ റഹീം, നടി ദിവ്യാ ഉണ്ണിയുടെ സുഹൃത്ത് പൂർണിമ, നിക്കോഷിൻ്റെ ഭാര്യ എന്നിവരാണ് കേസിലെ പ്രതികൾ.
കന്നിയങ്കത്തിന് പ്രിയങ്ക, നാമനിർദ്ധേശ പത്രിക സമർപ്പിച്ചു. #Priyanka_Gandhi
കന്നി അങ്കത്തിനായി കോൺഗ്രസ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. വയനാട് മണ്ഡലം വരണാധികാരിയായ കലക്ടർക്കാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്. സോണിയ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വാദ്ര, മകൻ റൈഹാൻ എന്നിവർ പ്രിയങ്കയ്‌ക്കൊപ്പമുണ്ടായിരുന്നു. നാമനിർദേശ പത്രിക സമർപ്പിച്ചതിന് ശേഷം പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും മണ്ണിടിച്ചിലിൽ മരിച്ചവരുടെ സംസ്‌കാരം നടന്ന പുത്തുമല സന്ദർശിക്കും.
വലിയ റോഡ് ഷോയ്ക്കും പൊതുപരിപാടിക്കും ശേഷമാണ് പ്രിയങ്ക നാമനിർദേശ പത്രിക സമർപ്പിച്ചത്. വയനാടിനെ പ്രതിനിധീകരിക്കാൻ കഴിഞ്ഞത് അഭിമാനകരമാണെന്ന് പ്രിയങ്ക പരിപാടിയിൽ പറഞ്ഞു. പതിനേഴാം വയസ്സിലാണ് അദ്ദേഹം ആദ്യമായി പ്രചാരണത്തിനിറങ്ങിയത്. വയനാടിൻ്റെ ഭാഗമാകാൻ കഴിഞ്ഞത് വലിയ അംഗീകാരമാണെന്നും പ്രിയങ്ക പറഞ്ഞു. വയനാട്ടിലെ ജനകീയ പ്രശ്‌നങ്ങളിൽ ഇടപെടും. ഓരോരുത്തരുടെയും വീട്ടിൽ പോയി അവരുടെ പ്രശ്നങ്ങൾ കേൾക്കും. താൻ കാരണം ജനങ്ങൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേർത്തു.
35 വർഷമായി അദ്ദേഹം തൻ്റെ പിതാവിനും അമ്മയ്ക്കും സഹോദരനുമായി പ്രചാരണം നടത്തി. ആദ്യമായി എനിക്കുവേണ്ടി പ്രചാരണം നടത്തുന്നു. എനിക്ക് ഈ അവസരം നൽകിയതിന് കോൺഗ്രസ് പാർട്ടിക്കും പ്രസിഡൻ്റ് ഖാർഗെയ്ക്കും നന്ദി. ഞാൻ ചൂരൽമലയും മുണ്ടക്കൈയും സന്ദർശിച്ചിരുന്നു. വയനാടിൻ്റെ നഷ്ടം നേരിട്ടറിഞ്ഞു. എല്ലാം നഷ്ടപ്പെട്ടവരെ നേരിൽ കണ്ടു. മഹാവിപത്തിനെ അവർ തികഞ്ഞ ധൈര്യത്തോടെ നേരിട്ടു. ആ ധൈര്യം എന്നെ വല്ലാതെ ആകർഷിച്ചു. വയനാടൻ കുടുംബത്തിൻ്റെ ഭാഗമാകാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. വയനാടിൻ്റെ ഭാഗമാകാൻ കഴിഞ്ഞത് വലിയ അംഗീകാരമാണ്. വയനാടുമായുള്ള ബന്ധം ശക്തമാക്കും, പ്രിയങ്ക പറഞ്ഞു.
കൂടുതല്‍ കുട്ടികള്‍ വേണം, എംകെ സ്റ്റാലിനും ചന്ദ്രബാബു നായിടുവും ഉള്‍പ്പടെയുള്ള ദക്ഷിണേന്ത്യന്‍ മുഖ്യമന്ത്രിമാര്‍ക്കുള്ള ആശങ്കക്ക് പിന്നില്‍ ഈ കാരണങ്ങള്‍.. #MKStalin
തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ നടത്തിയ പ്രസ്താവന ഇപ്പോള്‍
ചൂടുള്ള ചര്‍ച്ചകള്‍ക്ക് കാരണമായിക്കൊണ്ടിരിക്കുകയാണ്. കൂടുതൽ
കുട്ടികളുണ്ടാകാൻ അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു. ഹിന്ദു റിലീജിയസ് ആൻഡ്
എൻഡോവ്‌മെൻ്റ് ബോർഡ് സംഘടിപ്പിച്ച പരിപാടിയിൽ തമിഴ്‌നാട് മുഖ്യമന്ത്രി
പങ്കെടുത്തിരുന്നു. നവദമ്പതികൾക്ക് 16 കുട്ടികള്‍ എങ്കിലും വേണം എന്നുള്ള
പ്രസ്താവനയാണ് ചര്‍ച്ചയായത്. ഉയരുന്ന പ്രായവും കുറയുന്ന യുവതലമുറയുടെ
എണ്ണവും ദീര്‍ഘകാലാടിസ്ഥാനത്തില്‍ നാടിനും രാജ്യത്തിനും ലോകത്തിനു തന്നെയും
പ്രശ്നങ്ങള്‍ സൃഷ്ടിക്കും എന്നാണു തമിഴ്നാട് മുഖ്യമാത്രി കൂടിയായ
സ്റ്റാലിന്‍ പറഞ്ഞുവച്ചത്.
രാഷ്ട്രീയത്തെ ബാധിക്കുന്ന ജനസംഖ്യ
“പരാശക്തി
എന്ന സിനിമയിൽ കലൈഞ്ജർ പണ്ടേ ഒരു ഡയലോഗ് എഴുതിയിരുന്നു. ഞങ്ങൾ
ക്ഷേത്രങ്ങൾക്ക് എതിരല്ലെന്നും ക്ഷേത്രങ്ങളിൽ ഭീകരരുടെ ക്യാമ്പുകൾ
ഉണ്ടാക്കുന്നതിനെതിരെയാണെന്നും അദ്ദേഹം ഇതിൽ പറഞ്ഞിരുന്നു. നമ്മുടെ ജനസംഖ്യ
കുറയുന്നു, അത് നമ്മുടെ ലോക്‌സഭാ സീറ്റുകളെയും ബാധിക്കും. അതുകൊണ്ട്
നമുക്ക് 16 കുട്ടികൾ വീതം ഉണ്ടാകട്ടെ.”
നേരത്തെ, നവദമ്പതികൾക്ക് 16
തരം സ്വത്ത് സമ്പാദിക്കാൻ മുതിർന്നവർ അനുഗ്രഹിച്ചിരുന്നുവെന്ന് സ്റ്റാലിൻ
പറഞ്ഞു. എന്നാൽ ഇപ്പോൾ ഇതിന് പകരം 16 കുട്ടികൾ ജനിക്കണം. 16 മക്കളെ
ജനിപ്പിച്ച് ഐശ്വര്യത്തോടെ ജീവിക്കണം എന്ന് മുതിർന്നവർ പറയുമ്പോൾ, 16
മക്കളല്ല, 16 തരം സ്വത്താണ് അർത്ഥമാക്കുന്നത്. എന്നാൽ ഇപ്പോൾ വേണ്ടത്ര
സന്താനങ്ങളുണ്ടാകാനും ഐശ്വര്യപൂർണമായ ജീവിതം നയിക്കാനുമുള്ള അനുഗ്രഹം
മാത്രമാണ് ലഭിക്കുന്നത്.
ക്ഷേത്രങ്ങളെ രാഷ്ട്രീയത്തിന് ഉപയോഗിക്കുന്നവര്‍ക്കുള്ള ഒളിയമ്പും.
ക്ഷേത്രങ്ങൾ
പരിപാലിക്കുന്നതിലും വിഭവങ്ങൾ കാര്യക്ഷമമാക്കുന്നതിലും ഡിഎംകെ സർക്കാർ
നടത്തുന്ന ശ്രമങ്ങളെ യഥാർത്ഥ ഭക്തർ അഭിനന്ദിക്കുന്നതായി അദ്ദേഹം പറഞ്ഞു.
എന്നാൽ ചിലർ ഭക്തിയെ മുഖംമൂടിയായി ഉപയോഗിക്കുന്നു. ചിലർ അസ്വസ്ഥരാണെന്നും
ഞങ്ങളുടെ വിജയം തടയാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രായമാകുന്ന ജനസംഖ്യ, ചന്ദ്രബാബു നായിഡുവിനും ആശങ്ക !
സ്റ്റാലിന്
മുമ്പ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും പ്രായമാകുന്ന
ജനസംഖ്യയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ദക്ഷിണേന്ത്യൻ
സംസ്ഥാനങ്ങളിലെ കുടുംബങ്ങളോട് കൂടുതൽ കുട്ടികളുണ്ടാകാൻ അദ്ദേഹം
അഭ്യർത്ഥിച്ചു. യുവജനങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതിൻ്റെ ആവശ്യകതയ്ക്ക്
ഊന്നൽ നൽകണമെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു. രണ്ടിൽ കൂടുതൽ
കുട്ടികളുള്ളവർക്ക് മാത്രം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കാൻ
അർഹതയുള്ള നിയമം കൊണ്ടുവരാൻ സർക്കാർ ആലോചിക്കുന്നതായി ചന്ദ്രബാബു നായിഡു
പറഞ്ഞു.